Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus

Kottayam

കെ​​കെ റോ​​ഡി​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കാ​​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ

കോ​​ട്ട​​യം: കെ​​കെ റോ​​ഡി​​ലു​​ടെ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കാ​​തെ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ യാ​​ത്ര​​ക്കാ​​ര്‍​ക്കു ദു​​രി​​തം സ​​മ്മാ​​നി​​ക്കു​​ന്നു. ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് അ​​ഥോ​​റി​​റ്റി​​യു​​ടെ 2018 ലെ ​​ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം 35 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​ന് ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍​ക്കു ഓ​​രോ കി​​ലോ​​മീ​​റ്റ​​റി​​നും 2.30 മി​​നി​​റ്റ് സ​​മ​​യ​​വും ന​​ഗ​​ര​​പ​​രി​​ധി​​യി​​ല്‍ മൂ​​ന്നു മി​​നി​​റ്റു​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍ കെ​​കെ റോ​​ഡി​​ല്‍ ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ നി​​യ​​മം കാ​​റ്റി​​പ്പ​റ​​ത്തി ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂരം ര​​ണ്ടു മി​​നി​​റ്റ് എ​​ന്ന രീ​​തി​​യി​​ലാ​​ണു സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സു​​ക​​ള്‍​ക്ക് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന ര​​ണ്ടു മി​​നി​​റ്റ് സ​​മ​​യ​​ത്താ​​ണ് ഓ​​ർ​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. ഇ​​തു ബ​​സു​​ക​​ളു​​ടെ അ​​മി​​ത വേ​​ഗ​​ത്തി​​നും മ​​ത്സ​​ര​​യോ​​ട്ട​​ങ്ങ​​ള്‍​ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി അ​​ക്ഷേ​​പ​​മു​​ണ്ട്.

ഒ​​രേ ഗ​​ണ​​ത്തി​​ല്‍​പ്പെ​​ട്ട സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​മ​​യ​​ക്രം പാ​​ലി​​ക്കാ​​തെ ഓ​​ടു​​ന്ന​​ത് കാ​​ണി​​ച്ച് ബ​​സു​​ട​​മ​​ക​​ള്‍ കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ​​യ്ക്കു പ​​രാ​​തി ന​​ൽ​കി​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ആ​​ര്‍​ടി​​ഒ പൊ​​ന്‍​കു​​ന്നം ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ​​യോ​​ട് അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് അ​​ഥോ​​റി​​ട്ടി​​യു​​ടെ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ച്ച് ബ​​സു​​ക​​ളുടെ സ​​മ​​യ​​ക്ര​​മം ഉ​​ള്‍​പ്പെ​​ടെ ജോ​​യി​​ന്‍റ് ആ​​ര്‍​ടി​​ഒ റി​​പ്പോ​​ര്‍​ട്ട് ന​​ൽ​കി​​യെ​​ങ്കി​​ലും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ബ​​സു​​ട​​മ​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ഉ​​ള്‍​പ്പെ​​ടെ ചു​​ണ്ടി​​ക്കാ​​ട്ടി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ കേ​​സ് ഫ​​യ​​ല്‍ ചെ​​യ്തു അ​​നു​​കൂ​​ല വി​​ധി നേ​​ടി​​യെ​​ടു​​ത്തു. ഈ ​​വി​​ധിപ്പ​​ക​​ര്‍​പ്പ് കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ ഓ​​ഫീ​​സി​​നു കൈ​​മാ​​റി​​യി​​ട്ടും ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.

സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്ക​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി വി​​ധി ഉ​​ട​​ന്‍ ന​​ട​​പ്പാ​​ക്കി യാ​​ത്ര​​ക്കാ​​രു​​ടെ ഭീ​​തിയ​​ക​​റ്റ​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ണ്‍​സ്യൂ​​മ​​ര്‍ ആ​​ന്‍​ഡ് പാ​​സ​​ഞ്ചേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി, അ​​നു​​ഗ്ര​​ഹ മോ​​ട്ടോ​​ഴ്‌​​സ് ഉ​​ട​​മ വി​​ജ​​യ​​പ്പ​​ന്‍ നാ​​യ​​ര്‍, പി.​​ടി. മോ​​ട്ടോ​​ഴ്‌​​സ് ഉ​​ട​​മ പി.​​ടി. അ​​നി​​യ​​ന്‍​കു​​ഞ്ഞ് എ​​ന്നി​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

National

ബംഗളൂരുവിൽ സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്ന് കാലാബുരാഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.

തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെന്‍റിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വ​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചേ​ര്‍​ത്ത​ല-​ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ര്‍ കോ​ട്ട​യം ചെ​ങ്ങ​ളം പ്ര​ശാ​ന്തി​യി​ല്‍ രൂ​പേ​ഷ് (46), യാ​ത്ര​ക്കാ​രാ​യ വ​യ​ലാ​ര്‍ തി​രു​നി​ല​ത്ത് ഷീ​ബ (51), മ​രു​ത്തോ​ര്‍​വ​ട്ടം കാ​ര്‍​ത്തി​ക​യി​ല്‍ ഗി​രി​ജ (66), കു​മ​ര​കം തോ​ട്ട​ത്തി​ല്‍ സാ​ബു (59), വെ​ച്ചൂ​ര്‍ വേ​ലി​ച്ചി​റ ആ​ന​ന്ദ​വ​ല്ലി (65), കു​ട​വെ​ച്ചൂ​ര്‍ തെ​ക്കേ​നെ​ല്ലി​പ്പ​ള്ളി ച​ന്ദ്ര​ശേ​ഖ​ര​ന്‍ (56) എ​ന്നി​വ​രെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യ്ക്കും കൈ​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ രൂ​പേ​ഷി​നെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കേ​ള​ജി​ലേ​യ്ക്ക് മാ​റ്റി. നി​സാ​ര പ​രി​ക്കേ​റ്റ മ​റ്റു മൂ​ന്നു​പേ​ര്‍ വി​വി​ധ ആ​ശുു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി.

District News

മീ​ന​ങ്ങാ​ടി 54ൽ ​സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി 54ൽ ​സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.ഗു​ഡ്സ് ഓ​ട്ടോ​യി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ച​താ​ണ് ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​ക്കി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി - ക​ൽ​പ്പ​റ്റ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ച​പ്പോ​ൾ സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ബ​സി​ന്‍റെ സൈ​ഡ് ഗ്ലാ​സ് പൊ​ട്ടി ഒ​രു യാ​ത്ര​ക്കാ​രി​ക്ക് ചെ​റി​യ പ​രി​ക്കേ​റ്റു.


ഓ​ട്ടോ​ക്കാ​ര​ൻ അ​ശ്ര​ദ്ധ​മാ​യി തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Kerala

വ​ട​ക​ര​യി​ൽ പ്രൈ​വ​റ്റ് ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ പ്രൈ​വ​റ്റ് ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വ​ട്ടോ​ളി മാ​വു​ള്ള പ​റ​മ്പ​ത്ത് സ്വ​ദേ​ശി ദി​വാ​ക​ര​ന് ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ബ​സ് പി​ന്നി​ലേ​ക്കെ​ടു​ക്കു​മ്പോ​ൾ മാ​റാ​ൻ പ​റ​ഞ്ഞ​തി​നാ​ണ് ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ട​ക​ര-​തൊ​ട്ടി​ല്‍​പാ​ലം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഹ​രി​ശ്രീ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ദി​വാ​ക​ര​ൻ. ബ​സ് പി​ന്നി​ലോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളോ​ട് ദി​വാ​ക​ര​ന്‍ മാ​റാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ ഇ​യാ​ള്‍ ദി​വാ​ക​ര​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രി​ക്കേ​റ്റ ദി​വാ​ക​ര​നെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Kerala

വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര പു​തു​പ്പ​ണ​ത്ത് സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി അ​റു​വ​യ​ൽ രാ​ജീ​വ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ഇ​രി​ങ്ങ​ൽ മ​ന​യ​ൻ​കോ​ട്ട് മ​നേ​ഷ് (46) മ​നേ​ഷി​ന്‍റെ മ​ക​ൻ അ​ല​ൻ (7) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​നേ​ഷി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര കീ​ഴ​ൽ​മു​ക്കി​ലെ ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ.

Kerala

വെ​ങ്ങ​ള​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: വെ​ങ്ങ​ള​ത്ത് സ്വ​കാ​ര്യ ത​മ്മി​ലി​ടി​ച്ച് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ വെ​ങ്ങ​ളം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ മ​ത്സ​ര​യോ​ട്ട​ത്തി​ലാ​യി​രു​ന്നെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​ത്തി​മാ​സ് ബ​സും ഇ​തേ റൂ​ട്ടി​ൽ പോ​കു​ക​യാ​യി​രു​ന്ന കൃ​തി​ക ബ​സു​മാ​ണ് ഇ​ടി​ച്ച​ത്. കൃ​തി​ക ബ​സി​ന് പി​ന്നി​ൽ ഫാ​ത്തി​മാ​സ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫാ​ത്തി​മാ​സ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല പ​രി​ക്കേ​റ്റ​വ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി ദി​പി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പെ​ൺ​കു​ട്ടി പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​തി പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ക​ക്കാ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​ച്ച് 16കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് ഇ​യാ​ൾ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​യി​ൽ പു​തി​യ ഫോ​ൺ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ചേ​ല​ക്ക​ര​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ചേ​ല​ക്ക​ര ഉ​ദു​വ​ടി​യി​ൽ ഇ​ന്ന് പു​ല​ര്‍​ച്ചെ 7.15ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

തി​രു​വി​ല്വാ​മ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ്. ര​ണ്ടു ബ​സു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ സീ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

സ്വ​കാ​ര്യ ബ​സി​ലെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ​യും യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ണ്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

District News

സ്വ​കാ​ര്യ​ബ​സി​ലെ പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു വി​നോ​ദ​യാ​ത്ര

ചാ​രും​മൂ​ട്: സ്വ​കാ​ര്യബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ വേ​റി​ട്ടൊ​രു വി​നോ​ദ യാ​ത്ര. ഭ​ര​ണി​ക്കാ​വ്-ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​സ്എ​സ് ട്രാ​വ​ത്സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ് പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ​ത്.

കോ​വി​ഡി​നുശേ​ഷം എ​സ്എ​സ് ട്രാ​വ​ൽ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ടീം ​എ​സ്എ​സ് എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. ഈ ഗ്രൂ​പ്പ് വ​ഴി ബ​സി​ന്‍റെ സ​മ​യ​വും വി​വ​ര​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റിവ​രി​ക​യാ​ണ്.

ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഒ​ടു​വി​ൽ ഒ​രു വി​നോ​ദ യാ​ത്ര ന​ട​ത്താ​ൻ രം​ഗ​ത്തുവ​രി​ക​യും വാ​ഗ​മ​ണ്ണി​ലേ​ക്ക് വി​നോ​ദയാ​ത്ര പോവുക​യു​മാ​യി​രു​ന്നു. പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യും ബ​സു​ട​മ​യും ബ​സി​ലെ ജീ​വ​ന​ക്കാ​രും എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് വി​നോ​ദ യാ​ത്ര​യു​ടെ ചെ​ല​വ് വ​ഹി​ച്ച​ത്. യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ 23 പേ​ർ പ​ങ്കെ​ടു​ത്തു. സ​ബീ​ന, ദീ​പ പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Kerala

കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി​യെ ക​മ്പ​ത്ത് നി​ന്നും പി​ടി​കൂ​ടി

മ​ല​പ്പു​റം: ബ​സ് യാ​ത്ര​ക്കി​ടെ കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കേ​സി​ലെ പ്ര​തി ഷ​ഹീ​ർ ബാ​വ​യെ ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്ത് നി​ന്നു​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. താ​ഴേ​ക്കോ​ട് സ്വ​ദേ​ശി ഹം​സ (65)യ്ക്ക് ​ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​ലി​ൽ ച​വി​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

യു​വാ​വ് വ​യോ​ധി​ക​നെ ബ​സി​നു​ള്ളി​ൽ വ​ച്ചും പി​ന്നീ​ട് ക​ഴു​ത്തി​ന് പി​ടി​ച്ച് ബ​സി​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ ഹം​സ​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ല് പൊ​ട്ടു​ക​യും ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ഹം​സ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ബൈ​പ്പാ​സി​ല്‍ സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്ക​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല. മാ​ങ്കാ​വ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് എ​തി​രെ വ​ന്ന മ​റ്റൊ​രു ബ​സി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

District News

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്രമം പ​രി​ഷ്‌​ക​രി​ക്കും

മൂ​വാ​റ്റു​പു​ഴ : ആ​ര്‍​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ ഇ​ട​വേ​ള​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ പ​രി​ധി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ങ്ങ​ള്‍ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ഷ്‌​ക​ര​ണം.

മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലും സ​മ​ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ല്‍ എ​ത്തി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി പ​രി​ധി​യി​ലു​ള്ള മൂ​വാ​റ്റു​പു​ഴ - കാ​ളി​യാ​ര്‍ (പോ​ത്താ​നി​ക്കാ​ട് വ​ഴി), മൂ​വാ​റ്റു​പു​ഴ തൊ​ടു​പു​ഴ (വാ​ഴ​ക്കു​ളം വ​ഴി), മൂ​വാ​റ്റു​പു​ഴ - കോ​ത​മം​ഗ​ലം റൂ​ട്ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​മ​യ പ​രി​ഷ്‌​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഈ ​റൂ​ട്ടു​ക​ളി​ല്‍ പെ​ര്‍​മി​റ്റ് അ​നു​വ​ദി​ച്ചു ന​ല്‍​കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ പെ​ര്‍​മി​റ്റ്, സ​മ​യ വി​വ​ര പ​ട്ടി​ക എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ 31ന് ​മു​മ്പ് ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Kerala

കാ​ല​ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ടം; ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും

അ​ങ്ക​മാ​ലി: കാ​ല​ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ർ​ടി​ഒ കെ.​ആ​ർ. സു​രേ​ഷ് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി മ​ന്ത്രി​ക്ക് ല​ഭി​ച്ച വീ​ഡി​യോ​യാ​ണ് സം​ഭ​വ​ത്തി​ന് ആ​ധാ​ര​മാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച മ​ന്ത്രി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ട് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ങ്ക​മാ​ലി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തു.

Special News

പാ​ട്ടു​വ​ഴി​യി​ലെ യാ​ത്ര​ക​ൾ തീ​രു​മ്പോ​ൾ !

ഫേ​ഷ​ൻ ഫാ​ബ്രി​ക്സി​ന്‍റെ മു​ന്നി​ൽ തൃ​ശൂ​ർ​ക്കു​ള്ള ബ​സ് കാ​ത്ത് അ​യാ​ൾ നി​ൽ​ക്കു​മ്പോ​ൾ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ലെ മ​ഴ തോ​ർ​ന്ന് വെ​യി​ൽ തെ​ളി​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു... അ​പ്പോ​ൾ സ​മ​യം ഒ​മ്പ​തേ​മു​ക്കാ​ലി​നോ​ട് അ​ടു​ത്തി​രു​ന്നു...

ആ ​നേ​ര​ത്ത് തൃ​ശൂ​ർ​ക്കു​ള്ള ബ​സു​ക​ളി​ൽ പൊ​തു​വേ ന​ല്ല തി​ര​ക്കാ​ണ്.. ബ​സ് വ​ന്ന​യു​ട​ൻ ചാ​ടി ക​യ​റാ​ൻ പാ​ക​ത്തി​ന് നാ​ല​ഞ്ചാ​ളു​ക​ൾ അ​വി​ടെ അ​ക്ഷ​മ​രാ​യി കാ​ത്ത് നി​ന്നി​രു​ന്നു.... ഒ​രു ബ​സ് വ​ന്ന് നി​ന്നു. തി​ര​ക്ക​ധി​കം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല സീ​റ്റ് ഒ​ഴി​വും ഉ​ണ്ടാ​യി​രു​ന്നു... പ​ക്ഷേ അ​യാ​ൾ അ​തി​ൽ ക​യ​റി​യി​ല്ല...

സീ​റ്റ് ണ്ട് ​ചേ​ട്ടാ... വാ​യോ...​ന്ന് ച​വി​ട്ടു​പ​ടി​യി​ൽ നി​ന്ന് ക​ണ്ട​ക്ട​ർ അ​യാ​ളെ വി​ളി​ക്കു​ന്നു​മു​ണ്ട്.. അ​യാ​ൾ ആ​രെ​യോ പ്ര​തീ​ക്ഷി​ച്ച് നി​ൽ​ക്കു​ന്ന ഭാ​വ​ത്തി​ൽ ദൂ​രേ​ക്ക് ദൃ​ഷ്ടി പ​തി​പ്പി​ച്ച് നി​ന്നു... അ​ടു​ത്ത ബ​സും വ​ന്നു പോ​യി...

അ​യാ​ൾ ക​യ​റി​യി​ല്ല... ര​ണ്ടു ബ​സി​ലും അ​യാ​ൾ ക​യ​റാ​തി​രു​ന്ന​ത് ര​ണ്ടി​ലും പാ​ട്ട് വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നു​ള്ള​തു കൊ​ണ്ടാ​യി​രു​ന്നു... ബ​സി​ൽ പാ​ട്ടു​കേ​ട്ട് പോ​കു​ന്ന​താ​ണ് അ​യാ​ൾ​ക്കി​ഷ്ടം...

യാ​ത്ര​യി​ൽ സ​ർ​വതും മ​റ​ന്ന് പാ​ട്ടു​കേ​ട്ട് വെ​റു​തേ പു​റ​ത്തേ​ക്ക് നോ​ക്കി​യ​ങ്ങ​നെ ഇ​രി​ക്കാ​ൻ അ​യാ​ൾ​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്... ഇ​നി​യും കാ​ത്ത് നി​ന്നാ​ൽ ഓ​ഫീ​സി​ൽ എ​ത്താ​ൻ വൈ​കും എ​ന്നൊ​രു ടെ​ൻ​ഷ​നി​ൽ അ​ടു​ത്ത ബ​സി​ൽ പാ​ട്ടി​ല്ലെ​ങ്കി​ലും ക​യ​റാം എ​ന്ന​യാ​ൾ തീ​രു​മാ​നി​ച്ചു... നി​വൃ​ത്തി​യി​ല്ല​ല്ലോ...

ദാ ​അ​ടു​ത്ത ബ​സ് വ​ന്നു നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ അ​യാ​ൾ കേ​ൾ​ക്കു​ന്ന​ത് "വൈ​ശാ​ഖ സ​ന്ധ്യേ.. നി​ൻ ചു​ണ്ടി​ലെ​ന്തേ... അ​രു​മ സ​ഖി​ത​ൻ അ​ധ​ര കാ​ന്തി​യോ...’ എ​ന്നാ​ണ്. ബ​സി​ൽ സൂ​ചി കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത​ത്ര തി​ര​ക്കാ​ണ്..

അ​വി​ടെ അ​പ്പോ​ൾ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ആ​രും അ​തി​ൽ ക​യ​റു​ന്നി​ല്ല.. പ​ക്ഷേ അ​യാ​ൾ ആ ​ബ​സി​ൽ ചാ​ടി ക​യ​റി കാ​ര​ണം "ക​ഴി​ഞ്ഞ കാ​ലം കൊ​ഴി​ഞ്ഞ സു​മം പൂ​ത്തു വി​ട​ർ​ന്നു...’ എ​ന്ന വ​രി അ​യാ​ൾ​ക്ക് അ​ത്ര​യും പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു...

ബ​സി​ൽ പി​ന്നി​ൽ വ​ല​തു വ​ശ​ത്ത് ചെ​റി​യ ഒ​രു സ്ഥ​ലം ക​ണ്ടെ​ത്തി അ​യാ​ൾ പാ​ട്ടി​ൽ ല​യി​ച്ചു​നി​ന്നു.... വൈ​ശാ​ഖ സ​ന്ധ്യ ക​ഴി​ഞ്ഞ​പ്പോ​ൾ " മേ​ഘം പൂ​ത്തു തു​ട​ങ്ങി...’ അ​തും അ​യാ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു...

പ്ര​ത്യേ​കി​ച്ച് മേ​ഘം പൂ​ത്ത് മോ​ഹം പെ​യ്ത​പ്പോ​ൾ മേ​ദി​നി നെ​ഞ്ചി​ൽ കേ​ട്ടു പു​തി​യൊ​രു താ​ളം. ആ​ദ്യം കേ​ൾ​ക്കു​മ്പോ​ൾ മേ​ദി​നി​യു​ടെ അ​ർ​ഥം അ​യാ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു... ഭൂ​മി എ​ന്നാ​ണ് മേ​ദി​നി​യു​ടെ അ​ർ​ത്ഥം എ​ന്ന​റി​ഞ്ഞ​പ്പോ​ൾ ആ ​വ​രി​ക​ൾ അ​യാ​ൾ​ക്ക് വ​ലി​യ ഇ​ഷ്ട​മാ​യി..

ഓ​രോ സ്റ്റോ​പ്പ് ക​ഴി​യു​മ്പോ​ഴും തി​ര​ക്ക് കൂ​ടി കൂ​ടി വ​രി​ക​യാ​ണ്.. ക​ണ്ട​ക്ട​ർ മു​ന്നോ​ട്ട് ആ​ളു​ക​ളെ ഒ​തു​ക്കു​ന്ന​തി​നു​സ​രി​ച്ച് അ​യാ​ളെ ക​ട​ന്നു​പോ​ക​ന്ന​വ​രു​ടെ ശ​രീ​ര​വും ബാ​ഗു​ക​ളും എ​ല്ലാം അ​യാ​ളെ ചെ​റു​താ​യി​യെ​ങ്കി​ലും വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട് പ​ക്ഷേ അ​യാ​ൾ പാ​ട്ടി​ലാ​ണ്... അ​ന്ന് വ​യ്ക്കു​ന്ന പാ​ട്ടു​ക​ൾ എ​ല്ലാം അ​യാ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ ആ​യി​രു​ന്നു...

പു​റ​ത്തെ കാ​ഴ്ച​ക​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മ​ന​സ് അ​ത് ക​ണ്ടി​ല്ല.. അ​യാ​ളു​ടെ മ​ന​സി​ൽ അ​പ്പോ​ൾ അ​യാ​ൾ പ​ല​യി​ട​ത്തും പ​ല വേ​ദി​ക​ളി​ലും നി​ന്നു ആ ​പാ​ട്ടു​ക​ളൊ​ക്കെ പാ​ടു​ക​യാ​യി​രു​ന്നു...​

ക​ടു​ത്ത ജ​യ​ച​ന്ദ്ര​ൻ ഫാ​നാ​യ അ​യാ​ൾ​ക്ക് അ​ന്ന് ആ ​ബ​സി​ൽ ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ൾ വെ​ക്കാ​ത്ത​തി​ൽ ചെ​റി​യ വി​ഷ​മം തോ​ന്നി​യ സ​മ​യ​ത്ത് അ​താ വ​രു​ന്നു സ്പീ​ക്ക​റി​ൽ " നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളെ... ജ്വാ​ലാ​മു​ഖി​ക​ളെ....’

അ​തേ സ​മ​യ​ത്തു ത​ന്നെ​യാ​ണ് അ​യാ​ളു​ടെ വ​ശ​ത്തു നി​ന്നി​രു​ന്ന ആ​ൾ മു​ക​ളി​ലെ ക​മ്പി​യി​ൽ പി​ടി​ച്ചി​രു​ന്ന കൈ ​പെ​ട്ടെ​ന്ന് താ​ഴ്ത്തി​യ​പ്പോ​ൾ കൈ​മു​ട്ട് അ​യാ​ളു​ടെ തോ​ളി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചു.. ക​ടു​ത്ത വേ​ദ​ന.. കൈ​മു​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ഇ​പ്പോ​ൾ ചീ​ത്ത കേ​ൾ​ക്കും എ​ന്ന വി​ഷ​മ​ത്തി​ൽ ഒ​രു ക്ഷ​മാ​പ​ണ​ത്തോ​ടെ അ​യാ​ളെ നോ​ക്കി..

അ​പ്പോ​ൾ ആ​യി​രം താ​മ​ര ത​ളി​രു​ക​ൾ വി​ട​ർ​ത്തി.. അ​ര​യ​ന്ന​ങ്ങ​ളെ വ​ള​ർ​ത്തി... വ​സ​ന്ത​വും ശി​ശി​ര​വും കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന വ​ന​സ​രോ​വ​ര​ത്തി​ൽ ആ​യി​രു​ന്നു അ​യാ​ൾ... അ​യാ​ൾ​ക്ക് അ​പ്പോ​ൾ എ​ങ്ങ​നെ ദേ​ഷ്യം വ​രും... അ​യാ​ൾ അ​ദേ​ഹ​ത്തെ നോ​ക്കി പു​ഞ്ചി​രി​ച്ചു...

സൂ​ര്യ​ജ്യാ​ല പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് ന​റു നി​ലാ​വ്... കൈ ​കൊ​ണ്ട് അ​ബ​ദ്ധ​ത്തി​ലാ​ണെ​ങ്കി​ലും ഇ​ടി​ച്ച ആ​ൾ അ​യാ​ളെ മ​ന​സു കൊ​ണ്ട് ന​മി​ച്ചു.. അ​യാ​ൾ​ക്ക് അ​പ്പോ​ൾ മ​റ്റേ​യാ​ളോ​ട് ദേ​ഷ്യ​പ്പെ​ടാ​ന​ല്ല തോ​ന്നി​യ​ത് മ​റി​ച്ച് അ​യാ​ൾ​ക്ക് പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു ഈ ​പാ​ട്ടി​നാ​ണ് ജ​യ​ച​ന്ദ്ര​ന് ആ​ദ്യ​മാ​യി സം​സ്ഥാ​ന അ​വാ​ർ​ഡ് കി​ട്ടി​യ​തെ​ന്ന്,...

ഈ ​വ​രി​ക​ൾ വ​യ​ലാ​ർ, ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സേ​തു​മാ​ധ​വ​ൻ സാ​റി​ന് എ​ഴു​തി കൊ​ടു​ത്ത​ത് തി​ടു​ക്ക​ത്തി​ൽ ഹോ​ട്ട​ൽ റി​സ്പ​ഷ​ന്‍റെ മു​ന്നി​ൽ വെ​ച്ച് അ​വി​ടെ നി​ന്ന് ഒ​രു പേ​ന​യും ക​ട​ലാ​സും വാ​ങ്ങി നി​ന്ന നി​ല്പി​ലാ​യി​രു​ന്നു എ​ന്ന്... എ​ന്തൊ​രു പ്ര​തി​ഭാ​ധ​ന​രാ​യി​രു​ന്നു അ​വ​ർ എ​ന്ന്....

പ​ക്ഷേ അ​യാ​ൾ ഒ​ന്നും മി​ണ്ടി​യി​ല്ല.. പാ​ട്ടി​ൽ അ​ലി​ഞ്ഞ​ങ്ങ​നെ നി​ന്നു...​ക​ൻ​മ​ഷ​മി​ല്ലാ​ത്ത മ​ന​സ്സു​മാ​യി... ബ​സ് ചു​ങ്കം സ്റ്റോ​പ്പ് ക​ഴി​ഞ്ഞു പ​ടി​ഞ്ഞാ​റെ കോ​ട്ട എ​ത്താ​റാ​യി... പാ​ട്ട് നി​ർ​ത്തി..​പെ​ട്ടെ​ന്ന് അ​യാ​ൾ​ക്ക് സ്ഥ​ല​കാ​ലബോ​ധം വ​ന്നു.. പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ കു​റേ പേ​ർ ഇ​റ​ങ്ങി അ​യാ​ൾ​ക്ക് ഇ​രി​ക്കാ​ൻ സീ​റ്റ് കി​ട്ടി.. അ​യാ​ൾ ക​ണ്ണു​ക​ള​ട​ച്ച് അ​ങ്ങ​നെ ഇ​രു​ന്നു..

മ​ഴ പെ​യ്ത് തോ​ർ​ന്നാ​ലും . മ​രം പി​ന്നേം പെ​യ്യു​മ​ല്ലോ..​അ​യാ​ളു​ടെ ഉ​ള്ളി​ൽ പി​ന്നെ​യും പാ​ട്ടു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു... അ​വി​ടെ അ​യാ​ൾ ല​ക്ഷാ​ർ​ച്ച​ന ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ ല​ജ്ജ​യി​ൽ മു​ങ്ങി​യ ഒ​രു മു​ഖം ക​ണ്ട്...

മ​ല്ലി​ക പൂ​വി​ൻ മ​ധു​ര​ഗ​ന്ധ​ത്തി​ൽ, മ​ന്ദ​സ്മി​ത​ത്തി​ൽ വ​സ​ന്തം ക​ണ്ട്...​മെ​ല്ലെ മെ​ല്ലെ മു​ഖ​പ​ടം തെ​ല്ലൊ​തു​ക്കി, അ​ല്ലി​യാ​മ്പ​ൽ പൂ​വ്വി​നെ തൊ​ട്ടു​ണ​ർ​ത്തി അ​ങ്ങ​നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.. അ​പ്പോ​ഴാ​ണ് അ​യാ​ളു​ടെ സീ​റ്റി​ന്‍റെ ക​മ്പി​യി​ൽ ചാ​രി നി​ന്ന് ക​ണ്ട​ക്ട​ർ പ​റ​ഞ്ഞ​ത്..

ചേ​ട്ടാ.. നാ​ളെ മു​ത​ൽ ബ​സി​ൽ പാ​ട്ടു​ണ്ടാ​വി​ല്ലാ​ട്ടാ.. എംവിഡി​ന്‍റെ സ്ട്രി​ക്റ്റ് ഓ​ർ​ഡ​റാ...​ഫൈ​ൻ ഉ​ണ്ടാ​വും... അ​യാ​ളാ​ലോ​ചി​ച്ചു... ഇ​യാ​ൾ എ​ങ്ങ​നെ ത​ന്‍റെ പാ​ട്ടു ക​മ്പം അ​റി​ഞ്ഞു...​പി​ന്നെ ഓ​ർ​ത്തു ഇ​വ​ർ ദി​വ​സ​വും എ​ത്ര ത​രം ആ​ൾ​ക്കാ​രെ കാ​ണു​ന്ന​താ.. പ​ഴ​ക്കം കൊ​ണ്ട് അ​വ​ർ​ക്ക് മ​ന​സു വാ​യി​ക്കാ​ൻ പ​റ്റ്യേ​ർ​ക്കും.

ഇ​നി ബ​സി​ൽ പാ​ട്ടി​ല്ല എ​ന്നോ​ർ​ത്ത​പ്പോ​ൾ അ​യാ​ളു​ടെ മു​ഖം സ​ങ്ക​ടം കൊ​ണ്ട് ഇ​രു​ണ്ടു.. തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ലെ ആ​കാ​ശ​വും അ​പ്പോ​ൾ പെ​ട്ടെ​ന്നി​രു​ണ്ടു..​ബ​സ​പ്പോ​ൾ വ​ട​ക്കും​നാ​ഥ​ന്‍റെ മു​ന്നി​ൽ തൃ​ശൂ​ർ സ്വ​രാ​ജ്റൗ​ണ്ടി​ൽ ക​യ​റു​ക​യാ​യി​രു​ന്നു..

ക​ണ്ണു​ക​ളാ​ൽ അ​ർ​ച്ച​ന... മൗ​ന​ങ്ങ​ളാ​ൽ കീ​ർ​ത്ത​നം... എ​ല്ലാം എ​ല്ലാം അ​റി​യു​ന്നീ ഗോ​പു​ര​വാ​തി​ൽ... അ​യാ​ൾ ന​ടു​വി​ലാ​ലി​ൽ ബ​സി​റ​ങ്ങി​യ​പ്പോ​ൾ മാ​നം ക​വി​ഞ്ഞ് പെ​യ്ത മ​ഴ​യാ​ണോ അ​യാ​ളു​ടെ ക​വി​ൾ​ത​ടം ന​ന​യി​ച്ച​ത്... അ​തോ.......

 

ഗി​രീ​ഷ്കു​മാ​ർ കൊ​ല​യാം​പ​റ​മ്പ​ത്ത് മുഖപുസ്തകത്തിൽ പങ്കുവച്ചത്

 

Latest News

Up